ഇൻസ്റ്റാഗ്രാമില്ലാതെ ഇന്ന് പലർക്കും ഒരു ദിവസം തള്ളി നീക്കാൻ പാടാണ്. എന്നാൽ ഇപ്പോഴിതാ ഉപയോക്താക്കളെ ഞെട്ടിച്ച് പുതിയ നിയന്ത്രണം വന്നിരിക്കുകയാണ്.
ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് ഇപ്പോള്‍ മെറ്റ ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കള്‍ക്കും അനിമുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യാന്‍ സാധിക്കില്ല. ഇത്രയും നാള്‍ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇനി അത് സാധിക്കില്ല. അതായത് കുറഞ്ഞത് 1,000 ഫോളോവേഴ്സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവര്‍ക്കുമാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈവ് ചെയ്യാന്‍ സാധിക്കുള്ളു
1000 ഫോളോവേഴ്‌സ് ഇല്ലാത്തവര്‍ക്ക് ലൈവ് ചെയ്യാനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ ഫീച്ചര്‍ ഇനി ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രോംപ്റ്റ് കാണാനാകും. മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കിയിട്ടില്ല. ചെറിയ ക്രിയേറ്റര്‍മാര്‍ക്ക് ഇതൊരു എട്ടിന്റെ പണി തന്നെയാണ്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ 50 സബ്സ്‌ക്രൈബര്‍മാരില്‍ താഴെയുള്ള ഉപയോക്താക്കളെ വരെ ലൈവ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
content highlight: Instagram
















