മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷന്‍ അത്യാധുനീക സാങ്കേതികവിദ്യയുമായി സിഇവി-വി ശ്രേണിയിലുള്ള മിഷ്യനുകള്‍ അവതരിപ്പിച്ചു. അതാതു മേഖലകളിലെ നിലവാര മാനദണ്ഡങ്ങള്‍ മാറ്റിയെഴുതുന്നതാണ് ഇവ. കൂടുതല്‍ സൗകര്യങ്ങള്‍, ഉയര്‍ന്ന ഉല്‍പാദന ക്ഷമത, മികച്ച പ്രകടനം തുടങ്ങിയവയുമായാണ് ഇവയെത്തുന്നത്.
പുതുക്കിയ മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്സ് ബാക്കൂ ലീഡര്‍, മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി 100 മോട്ടോര്‍ ഗ്രേഡര്‍ എന്നിവ സിഇവി-വി നിലവാരമനുസരിച്ചുള്ള എമിഷന്‍ പാലിക്കുന്നതും ഉയര്‍ന്ന എഞ്ചിന്‍ ശക്തിയുള്ളതുമാണ്. മെച്ചപ്പെടുത്തിയ ടോര്‍ക്ക്, പുതിയ വലിയ സ്ഥല സൗകര്യമുള്ള കൃാബിന്‍ തുടങ്ങിയവ വഴി കൂടുതല്‍ സമയം ജോലി ചെയ്യുമ്പോഴും മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ അവസരം നല്‍കും. പുതിയ റോഡ് മാസ്റ്റര്‍ റോഡ് നിര്‍മാണ പദ്ധതികളില്‍ കൂടുതല്‍ ശക്തി നല്‍കും വിധമാണ് അവതരിപ്പിച്ചിട്ടുള്ളത്.

48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന് ഉറപ്പു നല്‍കുന്ന അപ്പ് ടൈം സര്‍വീസ് ഗൃാരണ്ടിയും എര്‍ത്ത് മാസ്റ്റര്‍ ബോക്കീ ലോഡറിന്‍റെ സവിശേഷതയാണ്. എംസിഇ ശ്രേണിയിലുള്ള മിഷ്യനുകള്‍ക്ക് അന്‍പതിലേറെ 3-എസ് ഡീലര്‍ഷിപ്പുകള്‍, 15 സാത്തി അംഗീകൃത സര്‍വീസ്, പാര്‍ട്ട്സ് സെന്‍ററുകള്‍ എന്നിവയടക്കം 115-ല്‍ ഏറെ ടച്ച് പോയിന്‍റുകളിലൂടെ ശക്തമായ പിന്തുണയാണു നല്‍കുന്നത്.
സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള സുസ്ഥിര നേട്ടങ്ങള്‍ കൈവരിക്കാന്‍ മഹീന്ദ്രയ്ക്കുള്ള പ്രതിബദ്ധതയാണ് പുതിയ സിഇവി-വി ശ്രേണിയിലെ നിര്‍മാണ മിഷ്യനുകള്‍ അവതരിപ്പിച്ചതിലൂടെ ദര്‍ശിക്കാനാവുന്നതെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ട്രക്ക്, ബസ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് വിഭാഗം ബിസിനസ് മേധാവി ഡോ. വെങ്കട് ശ്രീനിവാസ് പറഞ്ഞു.
STORY HIGHLIGHT: Mahindra launches new CEV-V range of construction vehicles
















