ആലപ്പുഴ ചേർത്തലയിൽ നിന്ന് ഒന്നിനുപിറകെ ഒന്നായി കണ്ടെത്തിയ അസ്ഥികൾ വിരൽ ചൂണ്ടുന്നത് സീരിയൽ കില്ലിംഗിലേയ്ക്കോ എന്ന ചോദ്യത്തിലേക്കാണ്. ഓരോ അസ്ഥികളിൽ നിന്നും പുറത്തുവരുന്നത് കൊലപാതക പരമ്പരകളുടെ ഭയാനകമായ സൂചനകളാണ്. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ കൊലപാതകത്തിൽ 68 കാരനായ സെബാസ്റ്റ്യൻ സി.എമ്മിനെ തെളിവെടുപ്പിനായി എത്തിച്ചതോടെയാണ് മറ്റ് മൂന്ന് തിരോധാനങ്ങളിലേയ്ക്കും അന്വേഷണം നീണ്ടത്.
ജെയ്നമ്മയുടെ കേസിലെ അന്വേഷണം ആരംഭിച്ചത് അവരുടെ ഭർത്താവ് അപ്പച്ചൻ നൽകിയപരാതിയെ തുടർന്നാണ്. ചേർത്തലയ്ക്കടുത്തുള്ള പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വസ്ഥുക്കളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ അസ്വസ്ഥത ഉളവാക്കുന്ന തെളിവുകൾ ലഭിച്ചു.ഏകദേശം 20 കത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ, പല്ലുകൾ, രക്തക്കറകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, ഒരു സ്ത്രീകളുടെ ബാഗ്. എല്ലാ വസ്തുക്കളും ഫോറൻസിക് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്നവരോ സാമൂഹികമായി ഒറ്റപ്പെട്ടവരോ ആയ സ്ത്രീകളെയാകാം സെബാസ്റ്റ്യൻ ലക്ഷ്യമിട്ടതെന്ന് പോലീസ് സംശയിക്കുന്നു.
2006 മുതൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ആയിഷ എന്നീ രണ്ട് സ്ത്രീകളുടെ തിരോധാനങ്ങളുമായി സെബാസ്റ്റ്യന് ബന്ധമുണ്ടോ എന്ന് കോട്ടയത്തുനിന്നും ആലപ്പുഴയിൽ നിന്നുമുള്ള ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
ബിന്ദുവിന്റെ കേസിൽ നീതിക്കായി 2017 മുതൽ പ്രചാരണം നടത്തുന്ന ഒരു ആക്ഷൻ കൗൺസിൽ, മൂന്ന് കേസുകളും അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. സെബാസ്റ്റ്യന് കൂട്ടാളികൾ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അവർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
കൊലപാതക പരമ്പരകളുമായി ഇതിനകം തന്നെ താരതമ്യപ്പെടുത്താവുന്ന ഈ കേസ്, മേഖലയിൽ ഞെട്ടലും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്, അന്വേഷണം തുടരുമ്പോൾ കൂടുതൽ ഗുരുതരമായ കണ്ടെത്തലുകൾക്കായി അന്വേഷകർ ഒരുങ്ങുന്നു.
















