വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതി പുറത്തിറങ്ങിയ ഹൊറർ- കോമഡി ചിത്രമാണ് സുമതി വളവ്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സുമതി വളവി’ന്റെ ടീമിന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനവുമായി പൃഥ്വിരാജ് സുകുമാരൻ.

സിനിമയ്ക്കു ലഭിച്ച വലിയ വിജയത്തിൽ അണിയണപ്രവർത്തകർക്ക് അഭിന്ദനങ്ങൾ അറിയിക്കുന്നുവെന്ന് പൃഥ്വി കുറിച്ചു. ലോകവ്യാപകമായി ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 11.15 കോടി ഗ്രോസ് ആഗോള കലക്‌ഷനായി നേടിയിരുന്നു. ‘മാളികപ്പുറ’ത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ട് കോടി കലക്‌ഷൻ നേടിയെന്ന് അണിയറക്കാർ െവളിപ്പെടുത്തിയിരുന്നു.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ് പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.
ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പിആർഓ: പ്രതീഷ് ശേഖർ.
















