പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ചെറുവിള വീട്ടിൽ ചന്ദൂസ് ആണ് അറസ്റ്റിലായത്.
കാറും സ്കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മേലുകാവ് സ്വദേശി ധന്യ, പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജോമോളുടെ മകൾ അന്നമോൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പാലാ പോലീസ് കേസെടുത്തു.
STORY HIGHLIGHT: pala car accident driver arrested
















