ആലപ്പുഴയിൽ കയർകമ്പനി കെട്ടിടത്തിന്റെ മേൽക്കൂരയിലെ അറ്റകുറ്റപ്പണി തീർക്കുന്നതിനിടെ ഷീറ്റ് തകർന്ന് യുവാവ് മരിച്ചു. അപകടത്തിൽ സായന്ത് ആണ് മരിച്ചത്. ആലപ്പുഴ ബീച്ചിന് സമീപത്തെ ഫോംമാറ്റിങിസ് കമ്പനിയിലായിരുന്നു സംഭവം. കമ്പനിയിൽ ലാറ്റക്സ് ബാക്കിങ് പ്ലാന്റിന്റെ മേൽക്കൂരയുടെ മുകളിൽ കയറി പണിയെടുക്കുന്നതിനിടെ യുവാവ് താഴേക്ക് വീഴുകയായിരുന്നു.
രണ്ടുദിവസമായി മൂന്ന് തൊഴിലാളികളാണ് ഷീറ്റ് മാറുന്ന ജോലി ചെയ്തിരുന്നത്. വൻശബ്ദത്തോടെ മുകളിൽനിന്ന് താഴേക്ക് വീണപ്പോഴാണ് പലരും മേൽക്കൂരയിൽ പണിനടക്കുന്നുവെന്ന വിവരം തന്നെ അറിയുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
STORY HIGHLIGHT: industrial worker died
















