കാസര്‍കോട് കുമ്പളയില്‍ ഭർത്താവിന്‍റെ മർദനത്തെ തുടർന്ന് സ്വന്തം വീട്ടിൽ കഴിയുന്ന യുവതിയെ ക്രൂരമായി മര്‍ദിച്ച് പിതാവും രണ്ടാനമ്മയും. മര്‍ദനം സഹിക്കാനാകാതെ ഇരുപതുകാരിയായ യുവതി ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസം പ്രായമായ കുഞ്ഞാണ് യുവതിക്കുളളത്. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാൾ കഴിഞ്ഞ ഒരുവര്‍ഷമായി തന്നെ ശാരീരികമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. മർദ്ദനം സഹായിക്കാൻ വയ്യാതെയാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
STORY HIGHLIGHT: young woman beaten up by husband and her father
















