വരാനിരിക്കുന്ന ഐഫോൺ 17 പ്രോ സീരീസിൽ 8K വീഡിയോ റെക്കോർഡിംഗ് ഉണ്ടായിരിക്കുമെന്ന് സൂചന. ഏകദേശം 5 വര്‍ഷത്തോളമായി സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ 8K വീഡിയോ റെക്കോർഡിംഗ് ഒരു സവിശേഷതയാണ്. നിലവിലെ ഐഫോണുകളിൽ ചിത്രീകരിച്ച 4K വീഡിയോയുടെ നാലിരട്ടി വലുപ്പമായിരിക്കും 8K ക്ലിപ്പുകള്‍ക്ക്.
ഐഫോണ്‍ 17 പ്രോ സീരിസിന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം തന്നെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. പ്രധാന ക്യാമറയ്ക്ക് 48എംപി സെന്‍സര്‍ ആയിരിക്കും. ഈ ക്യാമറ ഉപയോഗിച്ചാണ് 8കെ വീഡിയോ റെക്കോഡ് ചെയ്യാന്‍ സാധിക്കുക. ഒപ്പമുള്ള അള്‍ട്രാവൈഡ് ക്യാമറയ്ക്കും, പെരിസ്‌കോപ്പ് ക്യാമറയ്ക്കും 48എംപി സെന്‍സര്‍ തന്നെയായിരിക്കും നല്‍കുക. അതുപോലെ, സെല്‍ഫി ക്യാമറയ്ക്ക് 24എംപി സെന്‍സറും നല്‍കുമെന്നും പറയുന്നു.
പോസ്റ്റ് പ്രൊഡക്ഷനില്‍ 8കെ വീഡിയോ ധാരാളം സാധ്യതകള്‍ തുറന്നിടും. ധാരാളമായി ക്രോപ്പ് ചെയ്യാം. സൂം ചെയ്യാം. റീഫ്രെയിം ചെയ്യാം. അപ്പോഴൊന്നും കുറഞ്ഞ റെസലൂഷനുള്ള വീഡിയോകള്‍ക്ക് സംഭവിക്കുന്ന രീതിയിലുള്ള ഗുണനഷ്ടം 8കെ വീഡിയോയ്ക്ക് സംഭവിക്കില്ല. ഇതിനൊക്കെ പുറമെ, ഹൈ-റെസലൂഷന്‍ സ്റ്റില്‍ ഫോട്ടോകളും വീഡിയോയില്‍ നിന്ന് എടുക്കാൻ സാധിക്കും.
















