തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി വിവാഹ മോചിതയാകുന്നെന്ന് റിപ്പോർട്ടുകൾ പുറത്ത്. വിവാഹ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കിയോതടൊണ് അഭ്യൂഹം ശക്തമായത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.
ഭർത്താവ് സോഹൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്. ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയിൽ റിലീസ് ചെയ്തിരുന്നു. പാരീസിലെ ഈഫൽ ടവറിനു കീഴിൽ വെച്ച് സോഹേൽ വിവാഹാഭ്യർത്ഥന നടത്തിയതും ഇരുവരുടെയും പ്രണയകഥയെക്കുറിച്ചും ഡോക്യുസീരീസിൽ പറയുന്നുണ്ട്.
content highlight: Hansika Divorce
















