പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്ര തോമസ്. പ്രമുഖ മാധ്യമത്തോടായിരുന്നു സാന്ദ്രയുടെ പ്രതികരണം. അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന് തോമസ് പറഞ്ഞു.
സാന്ദ്ര തോമസ് പറയുന്നു…
ജി സുരേഷ് കുമാർ, സിയാദ് കോക്കർ, സന്ദീപ് സേനൻ, ആന്റോ ജോസഫ് തുടങ്ങിയവരുടെ ഗുണ്ടായിസം ഉപയോഗിച്ച് നിർമാതാക്കളെ നിശബ്ദരാക്കുന്നു. എന്റെ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ഞാൻ ജയിച്ചു.
പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണമാണ്. തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളും എല്ലാകാലത്തും മറച്ചുവെക്കാൻ കഴിയില്ല. നിർമ്മാതാക്കളുടെ സംഘടന തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്’ സാന്ദ്ര പറഞ്ഞു.
content highlight: Sandra Thomas
















