ടാറ്റ മോട്ടോഴ്‌സ് സഫാരിയുടെ പുതിയ വകഭേദമായ അഡ്വഞ്ചർ X+ ഇന്ത്യയിൽ പുറത്തിറക്കി. ഈ പതിപ്പിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 19.99 ലക്ഷം രൂപയാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടുകൂടിയ 360-ഡിഗ്രി ക്യാമറ പോലുള്ള സവിശേഷതകൾ ഫീച്ചർ പട്ടികയിൽ ഉൾപ്പെടുന്നു.
ട്രെയിൽ ഹോൾഡ് ഇപിബി (ഓട്ടോ ഹോൾഡ് ആൻഡ് ട്രെയിൽ റെസ്‌പോൺസ് മോഡുകൾ, നോർമൽ, റഫ്, വെറ്റ്) തുടങ്ങിയവയും ഇതിലുണ്ട്. എർഗോമാക്സ് ഡ്രൈവർ സീറ്റ് (മെമ്മറിയും വെൽക്കം ഫംഗ്ഷനും ഉള്ളത്), 10.24 ഇഞ്ച് ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവ ഇതിലുണ്ട്.
ഇതിനുപുറമെ, ട്രെയിൽ സെൻസ് ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നിലധികം ഡ്രൈവ് മോഡുകൾ, 18 ഇഞ്ച് അലോയ് വീലുകൾ (അഡ്വഞ്ചർ എക്സ് ബാഡ്‍ജിംഗോടെ) എന്നിവ ലഭ്യമാണ്. ടാറ്റ സഫാരി അഡ്വഞ്ചർ X+ ലും 168 bhp പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള അതേ ശക്തമായ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ലഭിക്കുന്നത്.
















