ജനനന്മയ്ക്കായ്, തെരുവ് നായയ്ക്കു നിയന്ത്രണം- ഒറ്റകെട്ടായി മുന്നോട്ട് ” എന്ന സന്ദേശവുമായി
വള്ളുവനാട് പ്രൊവിന്‍സ്*മണ്‍സൂണ്‍ വോക്ക് സംഘടിപ്പിക്കുന്നു ഓഗസ്റ്റ് 10 (ഞായറാഴ്ച) രാവിലെ ആറിനു കൂട്ടനടത്തം ആരംഭിക്കും.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍നിന്നു പൂമലയിലെ റിച്ച് ഇന്ത്യ റിസോർട്ടിലേയ്ക്കാണ് 14 കിലോമീറ്ററോളം വരുന്ന നടത്തം…. ജില്ലാ കളക്റ്റർ അർജുൻ പാണ്ടിയൻ ഐ എ. എസ് മൺസൂൺ വോക്ക്,ഫ്ലാഗ് ഓഫ് ചെയ്യുന്നു…
എഴുന്നൂറോളം പേര്‍ ‘മഴനടത്ത’ത്തില്‍ പങ്കെടുക്കും. തെക്കേഗോപുര നടയില്‍ മെഗാ സൂംബാ ഡാന്‍സ് അവതരിപ്പിച്ചുകൊണ്ടാണ് മണ്‍സൂണ്‍ വാക്കിനു തുടക്കം കുറിക്കുക… കൂട്ടനടത്തത്തില്‍ :പങ്കെടുക്കുന്നവര്‍ക്കു ടീ ഷര്‍ട്ടും തൊപ്പിയും സൗജന്യമായി നല്‍കും…പൂമലയിൽ റിഫ്രഷ്‌മെന്റ് ഉം തൃശൂര്‍ നഗരത്തിലേക്കു തിരച്ചുപോകാന്‍ വാഹന സൗകര്യവും ഉണ്ടായിരിക്കും….
പ്രോഗ്രാം കോർഡിനേറ്റർമാരായ രാജീവ് A. S, സുജിത് ശ്രീനിവാസൻ, വള്ളുവനാട് പ്രൊവിൻസ്
ചെയര്‍മാന്‍ ജോസ് പുതുക്കാടന്‍, വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് :ഡോഗ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസ് മാവേലി, കേരള സീനിയർ ലീഡേഴ്‌സ്ഫോറം സംസ്ഥാന പ്രസിഡന്റായ ബി. രാജീവ് എന്നിവർ നേതൃത്വം നൽകും. തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങൾക്ക് ഒരു അവബോധം ഉണ്ടാക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റ് ആയിട്ടാണ് മൺസൂൺവാക്ക് നടത്തുന്നത്.
തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ നിർമ്മിക്കുന്നതിനു 2 ഏക്കർ സ്ഥലം സർക്കാർ അനുവദിക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെയുള്ള ഷെൽട്ടറുകൾ നിർമ്മിക്കാനും പരിപാലിക്കാനും വേൾഡ് മലയാളി കൗൺസിൽ തയ്യാറാണ് എന്ന് പ്രോവിൻസ് ചെയർമാൻ ജോസ് പുതുക്കാടൻ അറിയിച്ചു
















