മീൻ എല്ലാവരുടെയും ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. അത് കറി വയ്ക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വൃത്തിയാക്കുന്നതാണ് പാട്. പിന്നെ അതിന് ശേഷം കൈയിലെ ദുർഗന്ധം കളയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എന്നാൽ ഇനി മുതൽ ഈ പറയുന്ന ഏതെങ്കിലും രീതി ട്രൈ ചെയ്തോളൂ.
നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
പുതിന ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
മീൻ കഴുകിയ ശേഷം കൈകളിൽ അൽപ്പം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
















