റിപ്പോ നിരക്ക് ഇത്തവണ 5.5 ശതമാനമായി നിലനിർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യിലാണ് ഈ വിവരം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. റിപ്പോ നിരക്കിൽ കഴിഞ്ഞ തവണ അര ശതമാനം കുറവ് വരുത്തിയിരുന്നു.
ഓഗസ്റ്റ് 4 മുതൽ 6 വരെ ചേർന്ന യോഗത്തിൽ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ അവലോകനം ചെയ്‌തതിന് ശേഷമാണ് തീരുമാനം എടുത്തതെന്നും അധികാരികൾ അറിയിച്ചു. ലിക്വിഡിറ്റി അഡ്‌ജസ്റ്റ്മെൻ്റ് ഫെസിലിറ്റിക്ക് കീഴിലുള്ള റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിർത്താൻ എംപിസിയിലെ ആറ് അംഗങ്ങളും ഏകകണ്‌ഠമായി വോട്ട് രേഖപ്പെടുത്തിയെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
















