പച്ചക്കായ 2
മഞ്ഞൾ പൊടി 1/4 tsp
Salt
വെള്ളം 1/2 cup
പച്ചക്കായ ഉപ്പും മഞ്ഞളും വെള്ളവും ചേർത്ത് വേവിച്ചു മാറ്റി വക്കുക.
തേങ്ങ ചിരകിയത് 1/2 cup
മല്ലി പൊടി 3 tsp
മുളകുപൊടി 2 tsp
മഞ്ഞൾ പൊടി 1/4 tsp
ഗരം മസാല 1 tsp
കുരുമുളക് പൊടി 1/2 tsp
ജീരകം 1/4 tsp
ഒരു പാനിൽ തേങ്ങ ചിരകിയത് ഇട്ട് നന്നായി ബ്രൗൺ നിറമാകുന്നത് വറുക്കുക. ഇതിലേക്ക് എല്ലാപൊടികളും ജീരകവും ചേർത്ത് 2 മിനിറ്റ് ഒന്ന് ഇളക്കി തീ ഓഫ് ആക്കുക. ഇത് ചൂടാറുമ്പോൾ കുറച്ചു വെള്ളം ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക.
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി, ഇതിലേക്ക് സവാളയും കറിവേപ്പിലയും അല്പം ഉപ്പും ചേർത്ത് വഴറ്റുക..ഇതിലേക്ക് വേവിച്ചു വച്ച കായ ചേർത്ത് ഇളക്കി, അടിച്ചു വച്ച തേങ്ങയും ചേർത്ത്, ആവശ്യത്തിന് വെള്ളവും (1/2 – 1 cup ) ചേർത്ത്, എണ്ണ തെളിയുന്നത് വരെ ചെറിയ തീയിൽ മൂടി വക്കുക. (അവസാനം വേണമെങ്കിൽ കുറച്ചു കറിവേപ്പിലയും 1 tsp വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.)
















