ഉണക്കമീൻ കഴിക്കാത്ത മലയാളികൾ ആരും തന്നെ കാണില്ല. ചൂട് ചോറിനൊപ്പവും പഴങ്കഞ്ഞിക്കൊപ്പവും എല്ലാരും തിരഞ്ഞെടുക്കാറുള്ള ഒരു വിഭവമാണ് ഉണക്കമീൻ. സ്വാദിഷ്ടമായ ഉണക്കമീൻ ചേർത്തൊരു ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ഉണക്കമീൻ – 4എണ്ണം
- എണ്ണ – ആവശ്യത്തിന്
- ഉള്ളി – 6
- പച്ചമുളക് – 2
- കറിവേപ്പില – 1 തണ്ട്
- പുളി – ഒരു ചെറിയ ഉരുള
- ഉണക്കമുളക് – 6 എണ്ണം
- തിരുമ്മിയ തേങ്ങ – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കമുളക് ചുട്ട് എടുക്കാം. ശേഷം പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കഴുകി മുറിച്ചെടുത്ത ഉണക്ക മീൻ വറുത്ത് എടുക്കുക. മീൻ വറുത്ത ശേഷം തണുക്കാൻ മാറ്റി വയ്ക്കാം. ഇനി ഒരു മിക്സിയുടെ ജാറിൽ ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, പുളിയും കറിവേപ്പിലയും തിരുമ്മിയ തേങ്ങയും ചുട്ട ഉണക്കമുളകും, വറുത്ത ഉണക്കമീനും ചേർത്ത് നന്നായി അരച്ചെടുക്കുക. ഉണക്കമീൻ ചമന്തി തയ്യാർ.
STORY HIGHLIGHT: dried fish chutney
















