ചോറിനും ചപ്പാത്തിക്കുമൊപ്പം കൂട്ടാൻ കഴിയുന്ന ഒരു ഉഗ്രൻ കറിയാണ് പരിപ്പ് കറി. വളരെ എളുപ്പത്തിൽ രുചികരമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- പരിപ്പ് – 1 കപ്പ്
- സവാള – 1
- തക്കാളി – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ചുവന്നുള്ളി – 3 അല്ലി
- വെളുത്തുള്ളി – 3 അല്ലി
- കടുക് – 1/4 ടീസ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- മുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉണക്കമുളക് – 2 എണ്ണം
- കറിവേപ്പില – അവശ്യത്തിന്
- ഉപ്പ് – അവശ്യത്തിന്
- വെള്ളം – 4 കപ്പ്
തയ്യാറാക്കുന്ന വിധം
കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക. ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി, ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക് , കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക.
STORY HIGHLIGHT: simple dal curry
















