ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഫലമാണ് ഓമയ്ക്ക. കപ്ലങ്ങ, ഓമയ്ക്ക, പാപ്പയ്ക്ക എന്ന് തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഓമയ്ക്ക കൊണ്ടൊരു അടിപൊളി തോരൻ തായ്യ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- പപ്പായ – 1 കപ്പ്
- തേങ്ങ – അര മുറി
- വെളുത്തുള്ളി – 5 അല്ലി
- പച്ചമുളക് – 3 എണ്ണം
- വറ്റല്‍ മുളക് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- കടുക് – 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി – കാല് ടീസ്പൂണ്‍
- ജീരകം – കാല് സ്പൂണ്‍
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുകും വറ്റല്‍ മുളകും കരിവേപിലയും ചേര്‍ക്കുക. ശേഷം ചെറുതായി കൊതിയരിഞ്ഞ പപ്പായ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക. ഇനി തേങ്ങയും വെളുത്തുള്ളിയും മഞ്ഞള്‍പൊടിയും ജീരകവും പച്ചമുളകും ചേര്‍ത്തരയ്ക്കുക. ഈ അരപ്പ് വഴറ്റിയ പപ്പായയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്. ഇനി പാകത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.
STORY HIGHLIGHT : papaya thoran
















