പ്രേഷകരുടെ ഇഷ്ടനടിയാണ് ശാന്തി കൃഷ്ണ. അമ്മ വേഷങ്ങളാണ് താരം കൂടുതലായി കൈകാര്യം ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ സിനിമാനുഭവങ്ങൾ തുറന്നു പറയുകയാണ് താരം.
നമുക്ക് സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അത് ആളുകളുടെ മനസില്‍ നില്‍ക്കണമെന്നും നല്ല കഥാപാത്രമാണെങ്കില്‍ നമുക്ക് അത് ചെയ്യാതിരിക്കാനും പറ്റില്ലെന്ന് താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ശാന്തി കൃഷ്ണ പറയുന്നു………
നമുക്ക് സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അത് ആളുകളുടെ മനസില്‍ നില്‍ക്കണം. ഇപ്പോള്‍ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ, എനിക്കതില്‍ വലിയ സ്‌ക്രീന്‍ സ്‌പേസ് ഇല്ല.
പക്ഷേ പടം കാണുമ്പോള്‍ കൂടുതലും ഓര്‍ക്കുക എന്റെ കഥാപാത്രമാണ്. വിനീതിന്റെ അമ്മ എന്ന് പറഞ്ഞ് സിനിമയുടെ അവസാനമാണ് അവരെ കാണിക്കുന്നത്. പിന്നെ അവിടെ ഒരു പാട്ടും വരുന്നുണ്ട്. ആ സമയത്തൊക്കെ അമ്മ തന്റെ കഥകള്‍ കേള്‍ക്കുമായിരുന്നു. അമ്മ എപ്പോഴും തന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു.
ഒരു പടം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ എഴുതുമ്പോള്‍ ഓള്‍റെഡി അവരുടെ മനസില്‍ ഫിക്‌സ്ഡായിരിക്കും ഈ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന്. നല്ല കഥാപാത്രമാണെങ്കില്‍ നമുക്ക് അത് ചെയ്യാതിരിക്കാനും പറ്റില്ല.
content highlight: Shanthy Krishna
















