കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ മിനിവാന്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.നിയന്ത്രണം നഷ്‌ടമായ മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയക്കുകയായിരുന്നു.
വ്യാഴാഴ് രാവിലെയാണ് സംഭവം. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കും ഇടിച്ചുകയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികവിലയിരുത്തല്‍. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സാണ് മരിച്ച സോണിയ. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.
















