നിമയസഭയെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ഇ-നിയമസഭാ ക്രമക്കേടുകള്‍ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്. ഹാര്‍ഡ് വെയര്‍ ഡെലിവറി, ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കും നിയമസഭാ സെക്രട്ടേറിയറ്റിലും, എം.എല്‍.എ. ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ വര്‍ക്കും പൂര്‍ത്തികരിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കു് 2023 മാര്‍ച്ചില്‍ പൂര്‍ത്തികരിച്ച് ഹാന്‍ഡ് ഓവര്‍ ചെയ്തിട്ടുണ്ട്. കരാര്‍ അനുസരിച്ച് ആയതിന്റെ തുക മാത്രമാണ് നല്‍കിയിട്ടുള്ളത്.
മുന്‍കൂര്‍ തുക നല്‍കിയത് ക്രമികരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. നിയമസഭയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകള്‍ പുര്‍ത്തിയാക്കി കൈമാറിയത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മറ്റു സോഫ്റ്റ് വെയറുകള്‍ അടിയന്തരമായി പൂര്‍ത്തികരിക്കുവാന്‍ IKM ല്‍ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. കെ.പി. നൗഫലിന് അധിക ചുമതല നല്‍കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് നാളിതു വരെ പ്രോജക്ട് തുകയുടെ 30 ശതമാനം തുക മാത്രമാണ് പാര്‍ട്ട് പേയ്‌മെന്റായി നല്‍കിയിട്ടുള്ളത്.
ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കിനായി മുന്‍കൂര്‍ നല്‍കിയ തുക ചെലവഴിച്ചതിന്റെ കണക്ക് തിങ്കളാഴ്ച്ച ചേര്‍ന്ന ടെക്‌നിക്കല്‍ കമ്മിറ്റി തള്ളിയെന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ്. പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളതിനാല്‍ ആയത് ക്രമീകരിക്കുവാനുള്ള നടപടി മാത്രമാണ് ഇനി സ്വീകരിക്കാനുള്ളത്. പദ്ധതിക്കായി ലഭ്യമാക്കിയിട്ടുള്ള ഹാര്‍ഡ് വെയറുകളുടെ വാറന്റി ഇതുവരെ അവസാനിച്ചിട്ടില്ല. NIC വികസിപ്പിച്ച അഷ്വറന്‍സ് ഇംപ്ലിമെന്റേഷന്‍ ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മാണഘട്ടത്തിലാണ്.
ഫയല്‍ മൂവ്‌മെന്റിനായി e-office ഉള്‍പ്പെടെയുള്ള വിവിധ സോഫ്റ്റ് വെയറുകള്‍ നിയമസഭയിലിപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. നിലവില്‍ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ സഭാ നടപടികള്‍ നടത്തിവരികയാണ്. ഇനി പൂര്‍ത്തിയാക്കാനുള്ള സോഫ്റ്റ് വെയറുകള്‍ സഭാ നടപടികളെ യാതൊരു തരത്തിലും ബാധിക്കുന്നവയല്ല. ഡേറ്റാ സെന്റര്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ് വെയറുകളുടെ പരിപാലന ചെലവിനത്തിലും നിലവില്‍ ഒരു തുകയും ULCCS ന് ഇതുവരെ കൈമാറിയിട്ടില്ല. ‘ഇ-നിയമസഭാ പദ്ധതി’ ഉള്‍പ്പെടെയുള്ള നിയമസഭയുടെ എല്ലാവിധ ചെലവിനങ്ങളും ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും കാലാകാലങ്ങളിലുള്ള ഓഡിറ്റിന് വിധേയമായിട്ടാണ് നിര്‍വ്വഹിക്കുകയും ക്രമീകരിക്കുകയുംചെയ്യുന്നത്.
നിലവില്‍ ‘ഇ-നിയമസഭാ പദ്ധതി’യെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളൊക്കെത്തന്നെ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. നിയമസഭാംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ് ഉള്‍പ്പെടെയുള്ള എല്ലാ മൊഡ്യൂളുകളും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും നിയമസഭാ സെക്രട്ടേറിയറ്റ്.
CONTENT HIGH LIGHTS; Digitalization of the Legislative Assembly: Media reports are contrary to facts; The news is about e-Legislative irregularities, says the Legislative Assembly Secretariat
















