തെറ്റായ വിവരങ്ങൾ” പ്രോത്സാഹിപ്പിക്കുകയും ഭീകരതയെ മഹത്വവത്‌ക്കരിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ജമ്മു കാശ്മീർ ഭരണകൂടം 25 പുസ്‌തകങ്ങൾ നിരോധിക്കാൻ ഉത്തരവിട്ടു. ബുക്കർ ജേതാവ് അരുന്ധതി റോയിയുടെ “ആസാദി” യും നിരോധിച്ച പുസ്‌തകങ്ങളുടെ പട്ടികയിലുണ്ട്.
ശ്രീനഗറിൽ നടന്നുകൊണ്ടിരിക്കുന്ന ചിനാർ പുസ്‌തകോത്സവത്തിനിടയിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിക്കപ്പെട്ട പുസ്‌തകങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക് വിദഗ്‌ധരുടേയും പത്രപ്രവർത്തകർ, ആക്‌ടിവിസ്റ്റുകൾ തുടങ്ങിയ എഴുത്തുകാരുടേയും പുസ്‌തകങ്ങൾ ഉൾപ്പെടുന്നു. ജമ്മു കശ്‌മീരിനുള്ളിൽ വാങ്ങാനോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലാത്ത പുസ്‌തകങ്ങളുടെ പട്ടികയിൽ താരിഖ് അലിയുടെ കശ്‌മീർ: ദി കേസ് ഫോർ ഫ്രീഡം, ക്രിസ്റ്റഫർ സ്നെഡൻ്റെ ഇൻഡിപെൻഡൻ്റ് കശ്‌മീർ, പങ്കജ് മിശ്ര തുടങ്ങിയവരുടെയും പുസ്‌തകങ്ങൾ ഉൾപ്പെടുന്നു.
















