കൊച്ചി വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിലാണ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ വയഡക്ടിലേയ്ക്ക് കയറുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയ ശേഷം അനുനയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും യുവാവ് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനടി വികെഎം ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
STORY HIGHLIGHT: young man died after jumping from the kochi metro track
















