ഹെൽത്തി ഡയറ്റ് പാലിച്ചുകൊണ്ട് രുചിയോടെ ഓട്സ് ഉപ്പുമാവ് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഓട്സ് – 1 കപ്പ്
സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്
ക്യാരറ്റ് – ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
( കാരറ്റ്നോടൊപ്പം മറ്റു പച്ചക്കറികളും ചെറുതായി അരിഞ്ഞത് ചേർക്കാവുന്നതാണ്.)
പച്ചമുളക് – 1 എണ്ണം( എരുവിനു അനുസരിച്ചു)
നെയ്യ് – 1 ടീസ്പൂൺ (ഹെൽത്തി ആയിട്ടുള്ള ഏതെണ്ണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്)
മുട്ട – 1 എണ്ണം (ആവശ്യമെങ്കിൽ മാത്രം)
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചുടാകുമ്പോൾ നെയ്യ് ഒഴിക്കുക. ചൂടായ നെയ്യിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ക്യാരറ്റ്, പച്ചമുളക് എന്നിവ ചേർത്ത് ഒരു നുള്ള് ഉപ്പും ചേർത്തിളക്കി വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്കു ഓട്സ് ചേർത്തിളക്കുക. ഓട്സ് വഴന്ന കൂട്ടുമായിട്ട് ഒന്ന് മിക്സ് ആയിക്കഴിയുമ്പോൾ അതിലേക്കു കുറച്ചു വെള്ളം തളിച്ച് ഒരു മിനിട്ട് അടച്ചു വച്ചു വേവിക്കുക. ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.
പ്രോട്ടീൻ കൂടുതൽ വേണമെന്നുള്ളവർ ഈ തയാറായിരിക്കുന്ന ഓട്സ് ഉപ്പുമാവിലേക്കു ഒരു മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കിപൊരിച്ചെടുത്തു കഴിക്കാവുന്നതാണ്. ഒരു പിടി തേങ്ങ ചിരകിയത് കൂടി ചേർത്താൽ കൂടുതൽ സ്വാദിഷ്ഠമായ ഓട്സ് ഉപ്പുമാവ് റെഡി.
















