വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പഴമാണ് അവക്കാഡോ. ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവ അവക്കാഡോയില്‍ നിന്നും ലഭിക്കും. ഇത്രയേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ അവക്കാഡോ ഇനി കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്നുനോക്കാം.
-“നിങ്ങളുടെ കയ്യിൽ നല്ല പഴുത്ത അവക്കാഡോ ഉണ്ടെങ്കിൽ, അവ ഫ്രീസറിൽ വെക്കുക. ആവശ്യമുള്ളപ്പോൾ എടുത്ത് ചൂടുവെള്ളത്തിൽ കഴുകി 15 മിനിറ്റ് പുറത്ത് വെച്ചാൽ മതി. അവ ഉപയോഗിക്കാൻ തയ്യാറാകും”
– ‘അവക്കാഡോ ഒരു പാത്രത്തിൽ വെള്ളം നിറച്ച് ഫ്രിജിൽ വെച്ചാൽ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കും’
















