ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രാതലിന് കഴിക്കാൻ പറ്റിയ ഭക്ഷണമാണ് അവക്കാഡോ മുട്ട ടോസ്റ്റ്.
ചേരുവകൾ
അവക്കാഡോ – 1/2 (നന്നായി പഴുത്തത്)
മുട്ട – 1 അല്ലെങ്കിൽ 2 എണ്ണം (പുഴുങ്ങിയത് അല്ലെങ്കിൽ ഓംലെറ്റ്)
ബ്രഡ് സ്ലൈസ് – 1 അല്ലെങ്കിൽ 2 എണ്ണം (തവിട്ടുനിറത്തിലുള്ള ബ്രഡ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ ബ്രഡ്)
നാരങ്ങാനീര് – 1/2 ടീസ്പൂൺ (ഓപ്ഷണൽ)
കുരുമുളകുപൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് – ഒരു നുള്ള് (ഓപ്ഷണൽ)
മല്ലിയില അല്ലെങ്കിൽ പുതിനയില – ചെറുതായി അരിഞ്ഞത് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
∙ ആദ്യം ബ്രഡ് ടോസ്റ്റ് ചെയ്യുക. വേണമെങ്കിൽ പാനിൽ ചെറുതായി ചൂടാക്കിയെടുക്കാം.
∙ അവക്കാഡോ ഒരു പാത്രത്തിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. കഷ്ണങ്ങളായി വേണമെങ്കിൽ അങ്ങനെയും ചെയ്യാം.
∙ ഉടച്ച അവക്കാഡോയിലേക്ക് അല്പം നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങാനീര് ചേർത്താൽ അവക്കാഡോയുടെ നിറം മാറാതെയിരിക്കും.
∙ പുഴുങ്ങിയ മുട്ടയാണെങ്കിൽ അത് ചെറുതായി കഷ്ണങ്ങളാക്കുക അല്ലെങ്കിൽ ഉടച്ച അവക്കാഡോയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. ഓംലെറ്റ് ആണെങ്കിൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
∙ ടോസ്റ്റ് ചെയ്ത ബ്രഡ് സ്ലൈസുകളിൽ ഉടച്ച അവക്കാഡോയുടെ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കുക.
∙ അതിനു മുകളിൽ പുഴുങ്ങിയ മുട്ടയുടെ കഷ്ണങ്ങളോ ഓംലെറ്റ് കഷ്ണങ്ങളോ വെക്കുക.
∙ ആവശ്യമുണ്ടെങ്കിൽ അല്പം കുരുമുളകുപൊടിയും ചില്ലി ഫ്ലേക്സും മുകളിൽ വിതറുക.
∙ അവസാനമായി ചെറുതായി അരിഞ്ഞ മല്ലിയിലയോ പുതിനയിലയോ കൊണ്ട് അലങ്കരിക്കാം.
















