നല്ല പഞ്ഞിപോലത്തെ ഗോതമ്പു പുട്ട് രുചികരമായി എളുപ്പത്തിൽ ഉണ്ടാക്കാം.
ചേരുവകൾ
• ഗോതമ്പു പൊടി – 2 കപ്പ്
• പഴുത്ത മാങ്ങ – 2
• ഉപ്പ് – ആവശ്യത്തിന്
• തേങ്ങ ചിരകിയത് – 1 കപ്പ്
തയാറാക്കുന്ന വിധം
• ഗോതമ്പുപൊടിയും ഉപ്പും മാങ്ങ അരിഞ്ഞതും കൂടി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൾസ് മോഡിൽ അടിച്ചെടുക്കുക.
• ശേഷം പുട്ടുകുറ്റിയിൽ തേങ്ങയും അടിച്ചെടുത്ത മാവും ഇടകലർത്തി പുട്ട് ഉണ്ടാക്കുക.
• ഇത് ചൂടാറിയാലും സോഫ്റ്റായി ഇരിക്കും.
















