ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും കഴിക്കണ്ട ഒന്നാണ് ഫ്ളക്സ് സീഡ്. ഉലുവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അമിതമായ വിശപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും.
ഉലുവ വെള്ളം
നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഉലുവ. ഉലുവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അമിതമായ വിശപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. ദിവസവും രാവിലെ കുടിക്കുന്നതാണ് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വയറു നിറഞ്ഞ പ്രതീതി ജനിപ്പിക്കും. അധിക ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
ഗ്രീൻ ടീ/ കട്ടൻ കാപ്പി
ഒരു ഗ്ലാസ് ചായയിലോ കാപ്പിയിലോ ആയിരിക്കും ഭൂരിപക്ഷം പേരുടെയും ദിവസമാരംഭിക്കുക. എന്നാലിനി ഗ്രീൻ ടീയോ കട്ടൻ കാപ്പിയോ കഴിച്ചു നോക്കൂ. വിശപ്പിനെ ശമിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയങ്ങളാണിവ. കലോറി വളരെ കുറവ് മാത്രമേയുള്ളൂ എന്നതും ഇവയുടെ ഒരു പ്ലസ് പോയിന്റാണ്. കുറച്ചേറെ സമയം വിശപ്പിനെ പിടിച്ചു നിർത്താനും സാധിക്കും. ഇടനേരങ്ങളിൽ സ്നാക്ക്സ് കഴിക്കുന്നതൊഴിവാക്കുകയും ചെയ്യാം.
ഫ്ലാക്സ് സീഡ്
ശരീരഭാരം കുറയ്ക്കണമെന്നുള്ളവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ലാക്സ് സീഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് വിശപ്പിനെ നിയന്ത്രിക്കാൻ ഈ വിത്തുകൾക്ക് കഴിയും. കൂടാതെ, ധാരാളമായി ഫൈബറും ഇതിലുണ്ട്. ഫ്ലാക്സ് സീഡ് രാത്രി ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് ഉത്തമം.
















