ഇന്ത്യക്ക് അധികതീരുവ പ്രഖ്യാപിച്ച യുഎസിനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമാനതോതിലുള്ള തീരുവ ചുമത്തിയും ബദല്‍ വിപണികള്‍ കണ്ടെത്തിയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും ഏർപ്പെടുത്തണമെന്ന് മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തരൂര്‍.
ഇന്ത്യക്ക് നിലവിലുള്ള 25 ശതമാനത്തിനു പുറമെ 25 ശതമാനം പകരച്ചുങ്കംകൂടി ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. ഇതോടെ ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നമുക്ക് 50 ശതമാനം തീരുവ ബാധകമാക്കുകയാണെങ്കില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നമ്മള്‍ ഏര്‍പ്പെടുത്തുന്ന തീരുവ 17 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടത്.
ഇത് വലിയ അനീതിയാണ്. ഞങ്ങള്‍ റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നതിനാലാണെന്നാണ് ആരോപണം. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് തുറന്ന വിപണിയിലാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. അതേസമയം, റഷ്യയുമായി വളരെ വലിയ ഊര്‍ജ വ്യാപാരം നിലനിര്‍ത്തുന്ന ചൈനയ്ക്കോ യൂറോപ്യന്‍ യൂണിയനോ എതിരേ ട്രംപ് സമാനമായ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും. യുഎസ് തന്നെ യുറേനിയം ഹെക്സഫ്‌ലൂറൈഡ്, പല്ലേഡിയം, മറ്റ് രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍നിന്ന് അവരുടെ വ്യവസായങ്ങള്‍ക്കായി വാങ്ങുന്നുണ്ടെന്നും ഇതിലെ വിരോധാഭാസം കാണുന്നില്ലേയെന്നും തരൂർ പറഞ്ഞു.
STORY HIGHLIGHT: Shashi Tharoor wants India to match Trump’s tariff hike
















