പണം ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് മധ്യവയസ്‌കനെ മൂന്നപേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. ഗാന്ധിപുരം സ്വദേശി അഡ്വിന്‍ ലാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചന്തവിള സ്വദേശി നിധിന്‍, അണിയൂര്‍ സ്വദേശികളായ ഷിജിന്‍, അജിന്‍ എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്‍ മാലയും ആയിരത്തി എണ്ണൂറു രൂപയും കവര്‍ന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. മാലയ്ക്കുവേണ്ടിയുള്ള പിടിവലിയില്‍ ഇയാളുടെ കഴുത്തിന് മുറിവേറ്റു. തറയിലിട്ട് ചവിട്ടുന്നതും ചെരുപ്പും മടലും ഉപയോഗിച്ച് അടിക്കുന്നതും മറ്റാരോ പകര്‍ത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്.
STORY HIGHLIGHT: man was brutally beaten by three men
















