ചരിത്രനേട്ടത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ഗവേഷണവികസന ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള 70 ഓളം ഗവേഷണ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ 39 കണ്ടുപിടുത്തങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഗവേഷകരും ഉച്ചകോടിയില്‍ പങ്കെടുത്ത പൊതുസ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ധാരണയായി. ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷകരും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മില്‍ 16 ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനെജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ശാസ്ത്ര ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലാണ് ഗവേഷണവുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.
ഉച്ചകോടിയുടെ ഭാഗമായി പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ ഗവേഷണങ്ങളുടെ അവതരണവും വ്യവസായ പ്രതിനിധികള്‍ അവരുടെ ആവശ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘റിവേഴ്‌സ് പിച്ചിങ്’ സെഷനുകളും സംഘടിപ്പിച്ചിരുന്നു. ഉച്ചകോടിയുടെ സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ കെ.പി. സുധീര്‍, മെബംര്‍ സെക്രട്ടറി പ്രൊഫസര്‍ എ. സാബു, തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു. സി.എസ്.ഐ.ഐ ആര്‍ എന്‍.ഐ.ഐ.എസ്.ടി, തിരുവനന്തപുരം ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, ധീരുബായ് അംബാനി ലൈഫ് സയന്‍സസ് സെന്ററിന്റെ പ്രസിഡന്റ് കെ.വി. സുബ്രഹ്മണ്യം, പ്രൊഫ. കെ.പി. സുധീര്‍ (ഡയറക്ടര്‍, റാഫ്റ്റാര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്റര്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി) ഡോ. ഷീല ഡി.എസ് (സ്‌പേസ്ലാബ്‌സ് അനലിറ്റിക്‌സ് ആന്‍ഡ് ഡൈനാമിക്‌സ് െ്രെപവറ്റ് ലിമിറ്റഡ്) ശിവന്‍ അംബാട്ട് (എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ) തുടങ്ങി ശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖര്‍ ഉച്ചകോടിയിലെ വിവിധ സെഷനുകളില്‍ പങ്കെടുത്തു.
















