ബംഗാള്‍ സ്വദേശികളെ ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റില്‍. സംഭവത്തിൽ കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന വ്യാജേന പ്രതികള്‍ നല്ലളം ജങ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. പണിയെടുക്കുന്നതിനിടെ ഇരുവരും കൂടെ തൊഴിലാളുകളുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് മുങ്ങുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 11,500 രൂപയും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളുമാണ് പ്രതികള്‍ തട്ടിയെടുത്തത്.
സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സൈബര്‍സെല്ലിന്റെ സഹകരണത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
STORY HIGHLIGHT: bengali workers money mobile phone theft malayali accused arrested
















