കൊല്ലത്ത് കോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ റീൽസെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ. ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങളാണ് അറസ്റ്റിലായവർ റീൽസെടുത്ത് പ്രചരിപ്പിച്ചത്. സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പിൽ എത്തിയ പ്രതികളുടെ സുഹൃത്തുക്കളാണ് റീൽസ് എടുത്തത്.
















