ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികരും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട് എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം :
കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്..
ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു..
അക്രമത്തെ അതിശക്തമായി അപലപിക്കുന്നു..
ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക..
















