അമരവിളയില്‍ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. 8.86 ഗ്രാം കഞ്ചാവാണ് ഹരീഷ് എന്ന യുവാവിന്റെ കയ്യിൽ നിന്നും പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അമരവിള ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി ചെന്നൈയില്‍ നിന്നും ബസ് മാര്‍ഗം കഴക്കൂട്ടത്തേക്ക് വരികയായിരിന്നു.
















