കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്കോട്ട്സ് ആൻഡ് ഗൈഡ്സ്, അർ റബീഅ അറബിക് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന ഒറിഗാമി കൊക്കുകളെ ഉണ്ടാക്കിയാണ് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചത്. സ്കൗട്ട്സ് മാസ്റ്റർ വി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ കെ കെ തുളസി ദേവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ ടി ഹരിപ്രസാദ്, കെ സജിൻ, അറബിക് ക്യാപ്റ്റൻ കെ ബി ആയിഷ ശബ്നം, സ്കൗട്ട്സ് ലീഡർ കെ എം അഭിജിത്ത്, ശ്രീഭദ്ര കെ ഉണ്ണി, ആർ അഖിൽ എന്നിവർ സംസാരിച്ചു
















