ജിദ്ദ: യു.എ.ഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിൽ 3.44 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. യുഎഇ-സൗദി അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
സൗദി ജിയോളജിക്കല്‍ സര്‍വേക്കു കീഴിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല നിലയങ്ങള്‍ ഇന്നലെ രാത്രിയാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.
















