ശ്രീനാഥ് ഭാസിയെ നായകനാക്കി എ ബി ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പൊങ്കാല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ സിനിമയുടെ സംവിധായകനാണ് പരാതി നല്‍കിയിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാക്കെതിരെ സംവിധായകന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നെന്ന് പരാതിയില്‍ പറയുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ്എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തില്‍ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലന്‍സിയര്‍, സുധീര്‍ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകന്‍ മാര്‍ട്ടിന്‍, ജീമോന്‍ ജോര്‍ജ്, ഷെജിന്‍,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദര്‍, ശാന്തകുമാരി എന്നിവരും അഭിനയിക്കുന്നു.
















