നമ്മൾ ഇപ്പോഴും ബ്രെഡിനൊപ്പം തിരഞ്ഞെടുക്കാറുള്ള ഒന്നാണ് ജാം. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമുള്ള ആപ്പിൾ കൊണ്ടൊരു ആപ്പിൾ ജാം തയ്യാറാക്കിയാലോ.
ചേരുവകൾ
- ആപ്പിൾ – 5 എണ്ണം
- പഞ്ചസാര – ഒന്നര കപ്പ്
- ചെറുനാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
- ചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതൊരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇവ ണ്ടും കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്ത ശേഷം തീ ഓൺ ആക്കുക. ഇനി ഈ ആപ്പിൾ കഷണങ്ങൾ നന്നായി ഉടഞ്ഞു വരുന്നതുവരെ പാകം ചെയ്യാം. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം. ജാമിന് കട്ടി കൂടുതലായി തോന്നുകയാണെങ്കിൽ ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നേർപ്പിച്ച് എടുക്കാം. തണുത്തതിനുശേഷം ജാം വായുകടക്കാത്ത ഗ്ലാസ് ജാറിലേക്ക് മാറ്റി ഉപയോഗിക്കാം.
STORY HIGHLIGHT : Apple jam
















