ഡോ. ഹാരിസ് ഹസനെ സംശയ നിഴലിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉന്നയിച്ച ആരോപണങ്ങൾ പൊളിയുന്നു. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാൻ എന്ന് വ്യക്തമായി. ഹാരിസിന്റെ വിശദീകരണം ശരിവച്ച് ഉപകരണം റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവിന്റെതാണ് വിശദീകരണം. ചലാനിൽ നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്ന് രേഖപ്പെടുത്തിയത് ഓഫീസ് സ്റ്റാഫിന്റെ വീഴ്ചയെന്നും സുനിൽ കുമാർ വാസുദേവ് പറഞ്ഞു. ബോക്സിൽ ഉണ്ടായിരുന്നത് മൂന്ന് നെഫ്രോസ്കോപ്പുകളായിരുന്നു. കാണാതെപോയ മോർസിലോസ്കോപ്പ് എന്ന ഉപകരണം ഓഗസ്റ്റ് രണ്ടാം തീയതി വാങ്ങിയ രീതിയിൽ ഒരു ബിൽ പരിശോധനയിൽ കണ്ടുവെന്നതായിരുന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വാദം.
എന്നാൽ തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് നന്നാക്കാൻ കൊണ്ടുപോയ നെഫ്രോസ്കോപ്പെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ വ്യക്തമാക്കിയിരുന്നു. തന്റെ മുറിയില്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ കയറുന്നത് രഹസ്യമായല്ലെന്നും സിസിടിവി ആരോപണം തള്ളി ഹാരിസ് ഹസന്‍ പ്രതികരിച്ചു. അറ്റകുറ്റപ്പണിക്ക് എറണാകുളത്തേക്ക് അയച്ച ഉപകരണം പണമില്ലാത്തതിനാൽ മടക്കി അയച്ചതാണെന്നും മെഡിക്കൽ കോളജ് അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഹാരിസ് ഹസൻ പറഞ്ഞിരുന്നു. ഇപ്പോൾ ഡോ. ഹാരിസിന്റെ വാദം സ്ഥിരീകരിച്ചിരിക്കുകയാണ് കൊച്ചിയിലെ കമ്പനി.
STORY HIGHLIGHT : Capsule Global Solutions says what was found in Dr.Haris Hassan’s office was not a bill but a delivery challan
















