നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവും രണ്ടാനമ്മയും പിടിയില്‍. രണ്ടാനമ്മ ഷെബീനയും പിതാവ് അന്‍സറുമാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു.
കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട് അത് ചോദിച്ചപ്പോള്‍ കുട്ടി മര്‍ദന വിവരം തുറന്നുപറയുകയായിരുന്നു. മര്‍ദന വിവരം അറിഞ്ഞ അധ്യാപികയാണ് പ്രധാന അധ്യാപകനെ വിവരം അറിയിച്ചത്. സ്‌കൂള്‍ ലീഡറായ പെണ്‍കുട്ടി രാവിലെ നടന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ ഭാരവാഹികളും കവിളില്‍ അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്നാണ് കുറിപ്പു കണ്ടതും പൊലീസില്‍ വിവരം അറിയിച്ചതും.
STORY HIGHLIGHT : The father and stepmother who brutally beat a fourth-standard girl in Adikattukulangara, Nooranadu, have been arrested
















