ന്യൂഡൽഹി: ഡൽഹി ജയ്ത്പുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു ഏഴ് പേർ മരണപ്പെട്ടു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തുള്ള ഹരി നഗറിലാണ് ഈ സംഭവം നടന്നത്. ഷാബിബുൽ (30), റാബിബുൽ (30), അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
ഒരു പഴയ ക്ഷേത്രത്തോട് ചേർന്നുള്ള മതിൽ പെട്ടെന്ന് തകർന്നതിനെ തുടർന്ന് ജുഗ്ഗികളിൽ താമസിക്കുന്ന എട്ട് പേർ മണ്ണിനടിയിൽ കുടുങ്ങി എന്നാണ് അറിയുന്നത്. പരിക്കേറ്റവരെ സഫ്ദർജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ ഏഴ് പേർ മരണപ്പെടുകയും ചെയ്തു . ഒരാളുടെ നില ഗുരുതരമാണ്.
















