തേങ്ങ ചിരകിയത് വെളുതുള്ളിയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചു വക്കുക.
കറി വയ്ക്കുന്ന ചട്ടി എടുത്തു അതിലേക്കു സവാള, തക്കാളി, കറിവേപ്പില, പച്ചമുളക്, ഇഞ്ചി ചതച്ചത്, മഞ്ഞൾ പൊടി, മുളകുപൊടി , ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി കൈ കൊണ്ട് തിരുമി കൊടുക്കുക.
ഇതിലേക്ക് 1/4 glass വെള്ളം കൂടി ചേർത്ത് സ്റ്റവിൽ വെച്ച് തീ കത്തിക്കുക. തിളച്ചു വരുമ്പോൾ മൂടി വച്ച് തക്കാളിയും സവാളയും നന്നായി വെന്തു വരുന്നത് വരെ വേവിക്കുക.
ഇനി ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. കറി കുറുകി യിരിക്കുന്നെങ്കിൽ കുറച്ചു വെള്ളം കൂടെ ചേർത്ത് കൊടുക്കാം.ഇത് ഒന്ന് ചൂടായി വരുമ്പോൾ ഓഫ് ആക്കാം.
ഇനി കടുകും, കറി വേപ്പിലയും, വറ്റൽ മുളകും കൂടി താളിക്കുക.
തക്കാളി തേങ്ങ അരച്ച അടിപൊളി കറി റെഡി
















