∙ പച്ചമുളക് -10 –12 എണ്ണം
. തൈര് -3/4 കപ്പ് (അധികം പുളി ഇല്ലാത്തത്)
∙ സവാള – പകുതി
∙ ഇഞ്ചി, വെളുത്തുള്ളി – നീളത്തിൽ അരിഞ്ഞത് -1 ടേബിൾ സ്പൂൺ
∙ വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
∙ കടുക് -1/2 ടീസ്പൂൺ
∙ ജീരകം -1/4 ടീസ്പൂൺ
∙ മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙ മുളക് പൊടി -1 നുള്ള്
∙ കറിവേപ്പില
∙ ഉപ്പ്
തയാറാക്കുന്ന വിധം
പച്ചമുളക് നന്നായി കഴുകി ഞെട്ട് കളഞ്ഞ് ഫോർക്കോ കത്തിയുടെ തലപ്പോ വച്ച് ഒന്ന് കുത്തിയെടുക്കുക. അതിലേക്കു തൈര് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി മാറ്റിവയ്ക്കാം. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ജീരകം, കറിവേപ്പില എന്നിവ വറുക്കുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും അരിഞ്ഞതും ഒരു നുള്ള് ഉപ്പും ചേർത്ത് ഗോൾഡൻ നിറം വരുന്നത് വരെ വഴറ്റുക. അതിലേക്ക് മഞ്ഞൾ പൊടിയും മുളകു പൊടിയും ചേർത്തിളക്കി തീ അണയ്ക്കുക. അതിലേക്കു എടുത്തു വച്ച തൈരും മുളകും ചേർത്തിളക്കുക. അതിനുശേഷം തീ കുറച്ച് വയ്ക്കുക. ചേരുവകൾ നന്നായി ഇളക്കി അടച്ചു വച്ച് എണ്ണ തെളിയുന്നതു വരെ വേവിച്ച് അടുപ്പിൽനിന്നു വാങ്ങി വിളമ്പാം. മധുരം വേണമെങ്കിൽ ചെറിയൊരു കഷ്ണം ശർക്കര ചേർക്കാം.
















