കൊച്ചി അരൂക്കുറ്റിയിൽ 17കാരിയായ പെൺകുട്ടി പ്രസവിച്ചു. ഫോർട്ട് കൊച്ചി ആശുപത്രിയിൽ കഴിഞ്ഞ മാസം അവസാനമാണ് പ്രസവം നടന്നത്. ബന്ധുവായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.ബർത്ത് സർട്ടിഫറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്ത് വന്നത്.
ഇരുവരുടേയും വിവാഹം വാക്കാൽ പറഞ്ഞ് വെച്ചിരിക്കെയാണ് പെൺകുട്ടി ഗർഭിണിയായത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോർട്ട്‌കൊച്ചി സ്വദേശിയാണ്. ബന്ധുക്കളുടെ അറിവുണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും.
STORY HIGHLIGHT :17-year-old-gives-birth-in-kochi
















