മോസ്കോ∙ റഷ്യയിലെ കുറിൽ ദ്വീപിൽ 6.1 തീവത്ര രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ശനിയാഴ്ച രാത്രി 7.33ന് പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട്‌ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം റഷ്യയിലെ കാംചത്ക ദ്വീപിൽ 8.8 തീവ്രതയിൽ ഭൂചലനം ഉണ്ടാകുകയും ജപ്പാൻ – റഷ്യ തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പുണ്ടായതിനും പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.
















