ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് പറഞ്ഞതോടെയാണ് ഈ ഭക്ഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്. ഭക്ഷണക്രമത്തിനും വ്യായാമത്തിനും ആലിയ വളരെയധികം പ്രാധാന്യം നൽകാറുണ്ട്. ആലിയയുടെ സൗന്ദര്യ സംരക്ഷണത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സാലഡ്. ഈ ബീറ്റ്റൂട്ട് സാലഡ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.
ചേരുവകൾ
ബീറ്റ്‌റൂട്ട് 1 കപ്പ് ( ഗ്രേറ്റ് ചെയ്തത്)
തൈര് 1 ബൗൾ
ചാട്ട് മസാല 1 സ്പൂൺ
മല്ലിയില ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ജീരകം അര സ്പൂൺ
കായം ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുത്തുക. ഇത് സാലഡിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കഴിക്കാവുന്നതാണ്.
















