എല്ലാവർക്കും കട്ലറ്റ് ഇഷ്ടമാണ്. കട്ലറ്റ് തന്നെ നിരവധിയുണ്ട്. എന്നാൽ ഒരു സേമിയ കട്ലറ്റിൻ്റെ റെസിപ്പി നോക്കിയാലോ.
ചേരുവകൾ
സേമിയ ആവശ്യത്തിന്
മുളകുപൊടി 1 സ്പൂൺ
മഞ്ഞൾപ്പൊടി 1/2 സ്പൂൺ
ഗരംമസാല 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
പച്ചമുളക് 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
കുരുമുളകുപൊടി 1 സ്പൂൺ
എണ്ണ 4 സ്പൂൺ
മുട്ട 2 എണ്ണം
ഉരുളക്കിഴങ്ങ് 3 എണ്ണം
ബ്രഡ് ക്രംസ് 1 കപ്പ്
തയ്യാറാക്കുന്ന വിധം
സേമിയ ആദ്യം നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം. വേവിച്ചതിന് ശേഷം ഉടനെ തന്നെ തണുത്ത വെള്ളത്തിലേക്ക് ഇട്ട് നല്ലപോലെ ഇതിനെ കഴുകിയെടുക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് ആവശ്യത്തിന് കുരുമുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം അതിലേക്ക് കുറച്ച് നാരങ്ങാനീരും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി മുട്ടയും കുരുമുളകും നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം ഈ തയ്യാറാക്കി വച്ചിട്ടുള്ള മിക്സിന് ചെറിയ ഉരുളകളൊക്കെ എടുത്ത് ഒന്ന് കൈകൊണ്ട് പരത്തി ഒരു മുട്ടയിലും മുക്കിയതിന് ശേഷം ബ്രെഡ് ക്രംസിലേക്ക് മുക്കി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്.
















