കോഴിക്കോട്: വാണിമേലില്‍ തെരുവുനായ ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ഇ.ബി ലൈന്‍മാന്‍ ജിഷോണ്‍ കുമാര്‍ (47), പുതുക്കുടി കക്കാടം വീട്ടില്‍ രാജന്‍ (59), കുളിക്കുന്നില്‍ വയലില്‍ രാജന്‍ (63), പുതുക്കുടി ചുഴലിയില്‍ കണാരന്‍ (65), വെള്ളിയോട് പള്ളിപ്പറമ്പത്ത് മുഹമ്മദ് (21) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴ് മണി മുതല്‍ എട്ടരവരെയുള്ള സമയങ്ങളിലാണ് അക്രമമുണ്ടായത്. പരിക്കേറ്റ അഞ്ച് പേരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കുനേരെയാണ് നായയുടെ അക്രമമുണ്ടായത്. എല്ലാവര്‍ക്കും കാല്‍പാദത്തിനാണ് കിടയേറ്റത്.
















