ആന്ധ്രപ്രദേശ്: ദാച്ചെപ്പള്ളി സർക്കാർ ജൂനിയർ കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ മർദ്ദനം. പാൽനാടു ജില്ലയിലെ സർക്കാർ കോളജിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
Ragging outrage in #Palnadu #Dachepalli 2nd-year seniors, linked to a TDP leader’s son, attacked & threatened a 1st-year female student at Govt Junior College. Multiple allegations against police. #Ragging #AndhraPradesh #TDP @ncbn @APDeputyCMO #StudentSafety #Student #Crime pic.twitter.com/DHUQmi3ykW
— Rajesh Kumar Reddy E V (@rajeshreddyega) August 10, 2025
റാഗ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽപ്പിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണം. രണ്ടാം വർഷ വിദ്യാർഥികളായ പ്രതികൾ വിഡിയോയിൽ റാഗിങ് ചിത്രീകരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളജിനു പുറത്തുള്ള ഒരാളും ആക്രമണത്തിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇരയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുകയാണ്. റാഗിങ്ങിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. കോളജിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
















